*അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം: അനുമതി നൽകിയത് നാഷണൽ ഡ്ര​ഗ് പ്രൈസിങ് റെ​ഗുലേറ്റർ*

നാഷണൽ ഡ്രഗ് പ്രൈസ് റെഗുലേറ്റർ എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടി. ആസ്ത്മ,ഗ്ലോക്കോമ,തലസീമിയ,ക്ഷയം,മാനസിക പ്രശ്നങ്ങൾ എന്നിവയടക്കമുള്ള എട്ട് അസുഖങ്ങളുടെ മരുന്നിനാണ് വില കൂട്ടിയത്.ഒക്‌ടോബർ എട്ടിന് നടന്ന യോഗത്തിലാണ് എട്ട് മരുന്നുകൾക്ക് 50 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ ഔദ്യോ​ഗികമായി അറിയിച്ചു. 2019ലും 2020ലും അവശ്യ മരുന്നുകളുടെ വില കേന്ദ്രം കൂട്ടിയിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കി എല്ലാ വർഷവും കേന്ദ്ര സർക്കാരാണ് അവശ്യ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്.