കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു.

കഴിഞ്ഞദിവസം രാത്രിയിൽ കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരത്ത് അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കേരളപുരം, മതിനൂർ, ലക്ഷംവീട് സ്വദേശി റോബിൻ (31) ആണ് മരിച്ചത്. രാത്രി 10:30ന് ആയിരുന്നു അപകടം. അമിത വേഗതയിൽ കുണ്ടറയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കേരളപുരം മാമൂടിന് സമീപം വച്ച് കൊല്ലത്തു നിന്നും കുണ്ടറ ഭാഗത്തേക്ക് വരികയായിരുന്ന റോബിൻ രാജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ രജിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് വെളുപ്പിനെ മരണപ്പെടുകയായിരുന്നു.