കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയ ശേഷം റോഡിലെ കുഴിയിൽ വീണു. പിന്നാലെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല