ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
സൈനികനെ കണ്ടെത്താനായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തി വരവെയാണ് ഭൗതികശരീരം കണ്ടെത്തിയത്. രണ്ടു ജവാന്മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നത്.
ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.
ദക്ഷിണ കശ്മീരിലെ കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്നാണ് ഹിലാല്‍ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജവാന്റെ മൃതദേഹം ലഭിച്ചത്. അനന്ത്‌നാഗിലെ മുക്ദംപോറ നൗഗാം സ്വദേശിയാണ് കൊല്ലപ്പെട്ട ജവാന്‍.