പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് അന്തരിച്ചു.

പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് അന്തരിച്ചു.
മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല .

ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ . 

ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ് .
 ആദരാഞ്ജലികൾ.