കണ്ണനല്ലൂർ മുട്ടക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ (35) നവാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരൻ നബലിനെ ആക്രമിച്ചത് അറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടുണ്ട്. അക്രമികളെ ഉടനടി പിടികുടുമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.