ശൈത്യകാലത്തിന് മുമ്പേ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ് വായുമലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ത്യ ഗെയ്റ്റിന് സമീപം 251, നെഹ്‌റുപാര്‍ക്കിന് സമീപം 209, ഐടിഒയ്ക്ക് സമീപം 226, ഭിക്കാജി കാമാ പ്ലേസിന് സമീപം 273, എയിംസിന് സമീപം 253 എന്നിങ്ങനെയാണ്.ഒക്ടോബര്‍ 15 മുതല്‍ ദില്ലിയില്‍ പൊടി കുറയ്ക്കാന്‍ വെള്ളം ഉപയോഗിച്ച് റോഡുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കുറ്റിക്കാടും വൈക്കോലും കത്തിക്കുന്നതാണ് ദില്ലിയിലെ വായുമലിനീകരണം വര്‍ധിക്കുന്നതിന് പ്രധാന കാരണം. ചുമ, ശ്വാസതടസം, മറ്റ് രോഗങ്ങള്‍ എന്നിവ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ദില്ലി നിവാസികള്‍.