ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ അടക്കം പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും.റേപ്പ് കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയം കോതനല്ലൂരില്‍ നിന്നുമാണ് പുത്തന്‍പാലം രാജേഷ് പിടിയിലായത്. പീഡനക്കേസില്‍ കേസില്‍ പ്രതിയാക്കപ്പെട്ട പുത്തന്‍പാലം രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നു.