സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) , ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം വാഹനം മറ്റൊരു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിലാർക്കും പരുക്കില്ല. മദ്യലഹരിയിലായിരുന്നു നടി കാർ ഓടിച്ചിരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു.അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കായിരുന്നു. കാറിൽ നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.