കിളിമാനൂർ ചൂട്ടയിൽ ബറക്കാത്ത് ഹോട്ടൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയോടെ പൂട്ടി സീൽ ചെയ്തു

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത്‌ ചൂട്ടയിൽ അയ്യപ്പൻകാവ് നഗറർ ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന ബറക്കാത്ത് ഹോട്ടൽ ആണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയോടെ പൂട്ടി സീൽ ചെയ്തത്.

 കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയും, വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണ് ഹോട്ടൽ പ്രവർത്തിച്ചുവന്നിരുന്നതെന്നും കണ്ടെത്തിയിരുന്നു.തുടർന്ന് കർശന നിർദേശവും നൽകിയിരുന്നു.
 എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ ഹോട്ടൽ പ്രവർത്തിച്ച് വരികയായിരുന്നു.

 കിളിമാനൂർ പോലീസിന്റെ സാനിധ്യത്തിൽ ,ഭഷ്യസുരക്ഷ ഉദ്യോഗസ്ഥരും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ ശേഷം ഹോട്ടൽ പൂട്ടി സീൽ ചെയ്യുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.