പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കൊല്ലം.  പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക.പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 26/10/2024.IDRB-KSEOC-KSDMA