അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്.എന്നാല്‍ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍, 100സെ.മീX100സെ.മീX70 സെ.മിയില്‍ കൂടുതലുള്ള ചരക്കുകള്‍ എന്നിവ കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് റെയില്‍വേ അറിയിച്ചു.
സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിര്‍ദേശങ്ങളെന്നും നിര്‍ദേശം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ അറിയിച്ചു.
ബാന്ദ്ര ടെര്‍മിനല്‍സില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പ്. ഉത്സവസീസണുകളില്‍ ബാന്ദ്ര ടെര്‍മിനല്‍സ്, വാപി, വല്‍സാദ്, ഉദ്ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്സല്‍ ഓഫീസുകളില്‍ പാഴ്സല്‍ ബുക്കിങില്‍ വര്‍ധനയുണ്ടായിരുന്നു.
പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമുകളില്‍ അടുക്കി വെച്ചിരിക്കുന്ന പാഴ്സലുകള്‍ മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ പറഞ്ഞു. ദീര്‍ഘനേരം പാഴ്സലുകള്‍ ഇങ്ങനെ വെക്കരുതെന്നും നിര്‍ദേശമുണ്ട്.