മലയാള സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ടി.പി. മാധവന്‍ ഡയലോഗുകള്‍ ഓരോ മലയാളിയുടെ ഉള്ളിലും കിടപ്പുണ്ടാകും. പാണ്ടിപ്പടയില്‍ ദിലീപിന്‍റെ അച്ഛന്‍ കഥാപാത്രം മകനെ അന്വേഷിച്ചെത്തുന്ന കടക്കാരോട് തന്‍റെ മകനെക്കുറിച്ച് നിങ്ങളെന്താ കരുതിയത്, അവന്‍ ദൈവമാ..കേട്ടിട്ടില്ലേ, മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്നുള്ള തന്‍റെ അവസ്ഥ തമാശരൂപേണ ഗൗരവത്തോടെ പറയുമ്പോഴും പ്രേക്ഷകര്‍ക്ക് അതില്‍ ചിരിക്കാനും ചിന്തിക്കാനും ഒരു ഇടമുണ്ട്. നന്ദി പ്രിന്‍സീ, ഒരായിരം നന്ദിയെന്ന് സാഗര്‍കോട്ടപ്പുറത്തോട് ഏറെ ആരാധനയോടെ പറയുന്ന ടി.പി. മാധവന്‍റെ എസ്ഐ കഥാപാത്രം ആളുകളിലേക്ക് പ്രസരിപ്പിക്കുന്നതും ഇതേ ചിരിയും ചിന്തയും തന്നെ.ഏറെ ജനപ്രിയമായി മാറിയ പുലിവാല്‍ കല്യാണത്തിലെ എന്നെ തല്ലരുത്, ഞാൻ മണവാളന്‍റെ അച്ഛനാ പ്രയോഗവും തുടര്‍ന്ന് ചിരിയുടെ ഒരു മാലപ്പടക്കത്തിനാണ് വഴിമരുന്നിടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ടി.പി. മാധവന്‍റെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു. പറയുന്ന ഡയലോഗുകള്‍ക്കായാലും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കായാലും സിനിമയുടെ മൊത്തം കഥയുമായും അതിന്‍റെ പ്രമേയവുമായും ഒരു ബന്ധം ഉണ്ടായിരിക്കും. വെറുതെ ആളുകളെ ചിരിപ്പിക്കാനായോ, രസിപ്പിക്കാനായോ തട്ടിക്കൂട്ടിയതായിരുന്നില്ല അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെന്നു സാരം. സംഭാഷണങ്ങളില്‍ തന്‍റേതായ ഒരു ശൈലി രൂപപ്പെടുത്തുന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ട്രോൾ പേജുകളിലും വാട്സ്ആപ്പ് സ്റ്റിക്കറുകളിലും നിറഞ്ഞു നിൽക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളും ഡയലോഗുകളും ടി.പി.മാധവന്‍റേതാണ്. പ്രിയ നടന് ആദരാഞ്ജലികള്‍….media16 news