18 ലക്ഷം sqft ൽ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ "അനന്ത" എന്ന പേരിൽ അറിയപ്പെടും. കൂടാതെ ഹോട്ടൽ, ഫുഡ് കോർട്ട് എന്നിവ അടങ്ങുന്ന സിറ്റി ഫെസിലിറ്റി, പുതിയ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയും നിലവിൽ വരും.. 3 വർഷം കൊണ്ട് 1300cr നിക്ഷേപം .. അതിനു ശേഷം നിലവിലെ ഡോമസ്റ്റിക് ടെർമിനൽ ഇരിക്കുന്നിടത്ത് പുതിയ ടെർമിനലും നിലവിൽ വരും..
2028 ൽ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിക്കപ്പെടും. റെയിൽ റോഡ് കണക്ടിവിറ്റി ഉൾപ്പെടെ പ്രത്യേക സാമ്പത്തിക മേഖലയുടെ നിർമ്മാണവും ആവിഷ്കാര ഘട്ടത്തിൽ എത്തും എന്നാണ് കരുതപ്പെടുന്നത്..
അതോടൊപ്പം തന്നെ സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ലോജിസ്റ്റിക് ക്ലസ്റ്റർ അടക്കം നിലവിൽ വരും.. എയർപോർട്ട് കൂടി ബന്ധപ്പെടുത്തുന്നതോടെ വലിയ സാമ്പത്തിക കുതിപ്പ് ഉണ്ടാകും..