അത്തരത്തിലൊരു സങ്കടപ്പെടുത്തുന്ന പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശിവരഞ്ജിനി എന്ന യുവതിയുടേതാണ് ഈ പ്രതികരണം. അന്നുണ്ടായ തിക്കിലും തിരക്കിലുംപെ ട്ട് മരിച്ച അഞ്ച് പേരിൽ ഇവരുടെ ഭർത്താവ് കാർത്തികേയനും ഉൾപ്പെട്ടിരുന്നു. തിരുവട്രിയൂർ സ്വദേശിയായ കാർത്തികേയൻ ഒരു പ്രൈവറ്റ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം പരിപാടി കാണാൻ കുടുംബവുമായി കാർത്തികേയൻ മറീന ബീച്ചിൽ എത്തിയിരുന്നു.പരിപാടി കഴിഞ്ഞതോടെ പാർക്കിങ് സ്ഥലത്ത് നിന്നും ബൈക്കെടുക്കാൻ പോയ കാർത്തികേയൻ തിക്കിലും തിരക്കിലുംപെട്ട മരണപ്പെടുകയായിരുന്നു എന്നാണ് ശിവരഞ്ജിനി പറഞ്ഞത്. ” പാർക്ക് ചെയ്ത ബൈക്കുമായി തിരികെ വരൻ പോയതായിരുന്നു കാർത്തികേയൻ. എന്നാൽ ഫോൺ വിളിച്ചിട്ടും അറ്റൻഡ് ചെയ്തില്ല. തുടർന്ന് ഞാൻ രണ്ട് മണിക്കൂറോളം അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. തുടർന്ന് വീണ്ടും ഫോൺ ചെയ്തതോടെ മറ്റൊരാൾ ഫോൺ അറ്റൻഡ് ചെയ്യുകയും കാർത്തികേയൻ കുഴഞ്ഞുവീണുവെന്ന് അറിയിക്കുകയും ഉടൻ സ്ഥലത്തെത്തണമെന്ന് എന്നോട് പറയുകയും ചെയ്തു.”- ശിവരഞ്ജിനി പറഞ്ഞു.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ താൻ കാർത്തികേയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അവർ ഒരു ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. കാർത്തികേയന്റെ മരണകാരണം കണ്ടെത്താൻ വൈകിയതോടെ മൃതദേഹം വൈകിയാണ് ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയതെന്നും അവർ പറഞ്ഞു.