അതേസമയം, ശ്രീജിത്തിൻ്റെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസുണ്ട്. സഹോദരൻ്റെ കസ്‌റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാൽ സിബിഐ അന്വേഷണം പൂർത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു.