കല്ലമ്പലം കരവാരം പഞ്ചായത്തിൽ ബിജെപി ക്കെതിരെ എൽ ഡി എഫ് കൊണ്ട് വന്ന ആവിശ്വാസം പാസായി.

കരവാരം പഞ്ചായത്തിൽ ബിജെപി ക്കെതിരെ എൽ ഡി എഫ് കൊണ്ട് വന്ന ആവിശ്വാസം പാസായി. SDPI, കോൺഗ്രസ്സ് അംഗങ്ങളുടെ പിന്തുണയിലാണ് ആവിശ്വാസം പാസായത്.
തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.പഞ്ചായത്ത് പ്രസിഡന്റ് എസ് ഷിബു ലാലിനെതിരെ എല്‍ഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതോടെ ബിജെപിക്ക് ഭരണമുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ ഏക പഞ്ചായത്താണ് നഷ്ടമായത്.