കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിന് സമീപത്തെ കയർ കെട്ടിയിരുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവാണിയൂർ കുര്യാക്കോട് സ്വദേശിയായ സിറിൽ മാത്യു (37 )അബദ്ധത്തിൽ കുഴിയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ മുകളിൽ എത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച സിറിലിന് ഗുരുതര പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.