സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില 2700 ഡോളർ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ വരും.