*പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ 3 മരണം; മരിച്ചവരിൽ മലയാളിയും*

പൂനെ: പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നു പേർ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്നത്. രാവിലെ 7.30ന് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.