എം.ടിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 26 പവൻ, അന്വേഷണം ആരംഭിച്ച് പൊലീസ്

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണം കവർന്നു. എം.ടിയുടെ ഭാര്യയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. നിലവിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.