തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പിംഗ് ഹാൻഡ് പ്രോജെക്ടിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.സ്കൂൾ ചികിത്സാനിധിയിലേ ക്കു ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം '24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബിരിയാണി ഫെസ്റ്റും ഇതിന്റെ ഭാഗമായിരുന്നു.ഫുഡ് ഫെസ്റ്റിൽ 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ പ്രത്യേകതയായിരുന്നു .സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് സ്കൂളിൽ നടക്കുകയാണ്. ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്. 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 16 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന് ഫുഡ് ഫെസ്റ്റിൽ ആരോഗ്യകരമായ ഭക്ഷണം,സമീകൃതാ ഹാരം എന്നിവയ്ക്ക് ഊന്നൽ നൽകി യുള്ള - വരൂ പോഷാകാം - സ്റ്റാളും ഉണ്ടായിരുന്നു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്റ്റാൾ ക്രമീകരിച്ചത്. ഫുഡ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസ്സി ജലാൽ, HM സുജിത് എസ്,പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ ജി. ജയകുമാർ,എസ് എം സി അംഗങ്ങളായ സാഗർഖാൻ,എസ്. കെ സജി, വിനയ് എം എസ്, ഹെൽപ്പിംഗ് ഹാൻഡ് കൺവീനർ നിസാർ അഹമ്മദ്,സീഡ് കോർഡിനേറ്റർ സൗമ്യ എസ്, നാസിം എന്നിവർ സന്നിഹിതരായിരുന്നു.