ഒരു ടെൻഡർ വോട്ട് പരിശോധിച്ചതിലൂടെയാണ് നാവായിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കുകടയില്‍ സ്വതന്ത്ര സ്ഥാനാർത്ഥി ജസീറയെ കോടതി വിജയിയായി പ്രഖ്യാപിച്ചത്. എന്നാല്‍ എതിർഭാഗം അഭിഭാഷകർ ചില സുപ്രീംകോടതി വിധികള്‍ പരാമർശിച്ച്, വ്യാജ വോട്ട് ചെയ്തത് കണ്ടെത്തി അത് കുറവ് ചെയ്തതിനു ശേഷം മാത്രമേ ടെൻഡർ വോട്ട് പരിഗണിക്കാവൂവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിവിധി അഞ്ച് ദിവസത്തേക്ക് മരവിപ്പിക്കുകയും അപ്പീല്‍ പോകാൻ അവസരം നല്‍കുകയുമായിരുന്നു. വർക്കല മുൻസിഫ് കോടതി ജഡ്ജി അരവിന്ദ് ആണ് വിധി സ്റ്റേ ചെയ്തത്. ഷജീനയ്ക്കു വേണ്ടി അഭിഭാഷകരായ എസ്. രമേശൻ,വിവേക് .ആർ.എം എന്നിവർ ഹാജരായി.