ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലേക്കുള്ള 22 ട്രെയിനുകൾ മുംബൈയിൽ നിന്നുണ്ടാകും. ഉത്സവ തിരക്കും യാത്രക്കാരുടെ ആവശ്യവും മാനിച്ച് നിരവധി അധിക കോച്ചുകളും ചേർത്തിട്ടുണ്ട്.ഈസ്റ്റേൺ റെയിൽവേ 50 അധിക ട്രെയിനുകൾ ഓടിക്കും. അധികമായി 400 സർവീസുകളാണ് നടത്തുക. കഴിഞ്ഞ വർഷം 33 സ്പെഷ്യൽ ട്രെയിനുകളാണ് ദീപാവലി സീസണിൽ ഈസ്റ്റേൺ റെയിൽവേ സർവീസ് നടത്തിയത്.