തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട; 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും എക്സൈസ് പിടികൂടി

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി (25), ഷാഹിത് (22) എന്നിവർ പിടിയിലായി. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു എക്സൈസിൻ്റെ നടപടി. പ്രതികൾ പെരുമ്പാവൂരിൽ നിന്നും കൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു