പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. ബംഗളുരുവിൽ ആണ് അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ഭാഷകളിലായി 600ലേറെസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായി തിളങ്ങിയശേഷം ആണ് സിനിമയിൽ എത്തിയത്.1970ൽ പുറത്തിറങ്ങിയ CID ശങ്കർ ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. തുടർന്ന് CID ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയചിത്രങ്ങളിൽ വേഷമിട്ടു. അവസാന കാലത്ത് സീരിയലുകളിലും സജീവം ആയിരുന്നു.