വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.
ദീപുവിന്റെ ആദ്യവിവാഹത്തിലെ അഞ്ച് വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.