തിരുവനന്തപുരം : വാമനപുരത്ത് യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ. വി എൻ നിവാസിൽ വിപിൻ (36)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ റൂമിനുള്ളിലാണ് കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിപിനെ കണ്ടെത്തിയത്. ശ്വാസ സംബന്ധമായും അപസ്മാരത്താലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് വിപിനെന്നും പൊലീസ് പറയുന്നു.
ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)