പൊലീസ് ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടൽ; രക്ഷിച്ചത് രണ്ട് ജീവനുകൾ

പാലക്കാട്: പുഴയില്‍ ചാടാൻ ശ്രമിച്ച യുവതിക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. പാലക്കാട് ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യുറോയിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിന്റെ സമയോചിത ഇടപെടലിലാണ് ഭാർത്തവുമായി വഴക്കിട്ട് പുഴയിൽ ചാടാൻ ഒരുങ്ങിയ യുവതിയെ പിന്തിരിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം.

ഡ്യൂട്ടിക്ക് വരുന്നവഴി പാലക്കാട് യാക്കര പുഴപ്പാലത്ത് നിർത്തിയിട്ട സ്കൂട്ടറിൽ ഒരു യുവാവ് ഇരിക്കുന്നതും തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ വൈശാഖ് ദമ്പതികളെ നീരിക്ഷിച്ചു. വൈശാഖിൻ്റെ ബൈക്ക് സ്കൂട്ടറിൻ്റെ അരികിൽ എത്തുമ്പോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെടുകയും, പ്രശ്നത്തിന് സമാധാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് തഴെ ഇറക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടൽ, രക്ഷിക്കാനായത് രണ്ട് ജീവനുകൾ എന്ന് പറഞ്ഞ് പാലക്കാട് ജില്ല പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബൂക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

പാലക്കാട് പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പൊലീസ് ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടൽ, രക്ഷിക്കാനായത് 2 ജീവനുകൾ..

ഇന്നലെ 5-9-24 തിയ്യതി രാവിലെ ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യുറോയിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖ് ഡ്യൂട്ടിക്ക്, മോട്ടോർ സൈക്കിളിൽ വരുമ്പോൾ സുമാർ 9.30 മണിയോടെ യാക്കര പുഴപ്പാലത്ത് എത്തുകയും പാലത്തിൻ്റെ മധ്യഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറിൽ ഒരു യുവാവ് ഇരിക്കുന്നതും, തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നത് ദൂരെ നിന്ന് തന്നെ ശ്രദ്ധയിൽ പെടുകയും, വൈശാഖിൻ്റെ മോട്ടോർ സൈക്കിൾ ഈ സ്കൂട്ടറിൻ്റെ അരികിൽ എത്തുമ്പോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ തയ്യാറായി കാണുകയും, ഉടൻ മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങി വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെട്ട് , പ്രശ്നത്തിന് സമാധാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഇറക്കി, അവരെ പെട്ടെന്ന് പിടിച്ച് ഇറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർ പുഴയിൽ ചാടി ഗർഭിണിയായ യുവതിയും, ഗർഭസ്ഥ ശിശുവും ഉൾപ്പെടെ രണ്ട് പേർക്ക് ജീവഹാനി ഉണ്ടാകുമായിരുന്ന സംഭവത്തെ വൈശാഖ് സമയോചിതമായ ജീവൻരക്ഷാ ഇടപെടൽ കൊണ്ട് പോലീസിന് അഭിമാനംആയി മാറി.