ആറ്റിങ്ങൽ ആലംകോട് ചാത്തൻ പറ:Top view പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും, അക്ഷരസദസ്സും ചാത്തമ്പാറ, പറക്കുളം LPS ൽ പ്രധാന അധ്യാപിക മനോജ എസിന്റെ അധ്യക്ഷദയിൽ നടന്നു. ചടങ്ങിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ ഹരിതവർത്തമാനം എന്ന പുസ്തകം മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്തു. Dr. രതീഷ് നിരാല പുസ്തകം ഏറ്റുവാങ്ങി. വരദരാജൻ, രാധാകൃഷ്ണൻ കുന്നുംപുറം, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ വേണുഗോപാൽ, അഡ്വ. മുഹ്സിൻ, M.A. മനാഫ് എന്നിവർ പങ്കെടുത്തു. ഗുരുവന്ദനത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവഅദ്ധ്യാപകരായ രാജലക്ഷ്മി അമ്മ, സുജാത, മുൻ അദ്ധ്യാപകൻ ശിശുപാലൻ എന്നിവരെ ആദരിച്ചു.
വിവിധ വിജയങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ഫലകവും, ക്യാഷ് അവാർഡും നൽകി. പഠന സാമ്പത്തിക സഹായവും, സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകി. പോക്സോ കേസുകളിലെ സുദ്യർഹമായ നടത്തിപ്പിനെ കണക്കിലെടുത്തു അഡ്വ. മുഹ്സിനെ ആദരിച്ചു. തോട്ടക്കാട് ഭാഷപോഷിണി ഗ്രന്ഥശാലയുടെ സമഗ്ര സംഭവകളെ ചടങ്ങിൽ ആദരിച്ചു. തക്ഷശില, നേതാജി ഗ്രന്ഥശാല ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.