*പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു*



ആറ്റിങ്ങൽ : റേഡിയോ അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. യുഎഇയിലെ റേഡിയോ ഏഷ്യയുടെ നിറ സാന്നിധ്യമായിരുന്നു
ഭാര്യ രഞ്ജിനി, മകൻ ഇന്ദുചൂഡൻ. സംസ്ക‌ാരം ഇന്ന് വീട്ടുവളപ്പിൽ 12 മണിക്ക്