പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം മത് ജന്മദിന പരിപാടികൾക്ക് കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് ഇ.ഫസിലുദ്ദീൻ പതാക ഉയർത്തിയതോടുകൂടി തുടക്കമായി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും വൈദ്യുതാലങ്കാരങ്ങളെല്ലാം ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ ആണ് ഇത്തവണത്തെ നബിദിന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
മൗലീദ് പാരായണം, മതപ്രഭാഷണം,വാർഷിക സ്വലാത്ത് മജ്ലിസ്, മദ്രസ്സാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ, നബിദിന സന്ദേശ യാത്ര, അന്നദാനം എന്നിവ മാത്രമായി പരിപാടികൾ ചുരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 8 മുതൽ 13 വരെ വൈകുന്നേരം 7 മണി മുതൽ പ്രഗല്ഭ പണ്ഡിതന്മാരായ വി.എച്ച് അലിയാർ ഖാസിമി, മുഹമ്മദ് തൗഫീഖ് ബാഖവി (മൂവാറ്റുപുഴ)
അൽഹാഫിസ് ഇ.പി അബൂബക്കർ ഖാസിമി (പത്തനാപുരം)
പനവൂർ നവാസ് മന്നാനി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി,എന്നിവരുടെ മതപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 12-ലെ വാർഷിക സ്വലാത്ത് മജിലിസിന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി നേതൃത്വം നൽകുന്നു.
നബിദിന ദിവസം നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഈ വർഷത്തെ നബിദിന പരിപാടികൾക്ക് സമാപനമാകും.