കെഎസ്‌ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കറിൽ ഇനിമുതൽ പകൽ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാനാകും. രാവിലെ 8,10,12 എന്നീ സമയങ്ങളിൽ കിഴക്കേകോട്ടയിൽനിന്നാണ് സർവീസ്. കിഴക്കേകോട്ടയിൽനിന്നും യാത്ര തിരിച്ച് തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക, ശംഖുംമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
സ്കൂൾ, -കോളേജ് കുട്ടികൾക്കായി നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചു. രാവിലെ 8:30ന് ആരംഭിച്ച് പകൽ മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചത്.
www.onlineksrtcswift. com എന്ന വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാം. വിവരങ്ങൾക്ക്: 9497519901