ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,640 രൂപയാണ്. പോയവർഷം സെപ്റ്റംബർ 24ന് ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വർഷം കൊണ്ട് ഒരു പവൻ സ്വർണത്തിന് കൂടിയത് 12,040 രൂപയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ അര ശതമാനം കുറച്ചതോടെ സ്വർണ വിലക്കയറ്റം തുടങ്ങി. പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതമാണെന്ന തോന്നലിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വൻ തോതിൽ വർധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പോകാൻ കാരണം