ചാത്തമ്പറ: ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച ₹ 30800/-( മുപ്പതിനായിരത്തി എണ്ണൂറ് രൂപ) ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി. ഒ എസ് അംബികയ്ക്ക് കൈമാറി.
പ്രസിഡന്റ് വി ബി സജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കരവാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇന്ദിരാ സുദർശനൻ സെക്രട്ടറി അമ്മിണി അരവിന്ദ് മുൻ പഞ്ചായത്ത് മെമ്പർ മേവർക്കൽ നാസർ, ഷീജു,സുധീർ ചപ്പാത്ത്മുക്ക്, വിനോദ് മാർത്താണ്ഡൻ, അശോകൻ വിജയകുമാരൻ നായർ, സുരേഷ് കുമാർ,ജോളി ഉദയകുമാർ, സജി സുഭാഷ്, ജോഷി, ഷിമിന, ഷാജി തുടങ്ങിയവർ സംസാരിച്ചു