പെരുമ്പാവൂർ : റമ്പൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി പെൺകുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിൻ്റെ മകൾ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു.
കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യു.കെ.ജി. വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമാ ഫാത്തിമ, ഐസ ഫാത്തിമ.