കഴിഞ്ഞ തിങ്കളാഴ്ച സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള മൂന്ന് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഇതിനിടെ ഒറ്റയടിക്ക് ആയിരം രൂപയോളം സ്വർണത്തിന് വർദ്ധിച്ചിരുന്നു. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു