ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. പൊലീസുകാരില്‍ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്.