ആലംകോട് ഗവ. എൽപിഎസിൽ ആഹ്ലാദപൂർവ്വം ഓണം ആഘോഷിച്ചു. "ഇമ്മിണി ബല്യ രുചി "എന്ന പരിപാടിയിൽ ഓണപലഹാരങ്ങൾ സ്കൂളിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകി. തിരുവാതിരക്കളി, അത്തപ്പൂക്കളമൊരുക്കൽ, ഓണക്കളികൾ, ഓണസദ്യയോടു കൂടി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
പോത്തൻകോട് വിന്നേഴ്സ് അക്കാദമി ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിച്ച അറിവരങ്ങിലെ ആദ്യ 15 സ്ഥാനക്കാരായി വന്ന നമ്മുടെ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് സ്കൂൾ വികസന സമിതിയുടെ മൊമെന്റോയും ക്യാഷ് അവാർഡുകളും ആഘോഷവേളയിൽ സമ്മാനിച്ചു. ഇർഫാൻ, ഷാഹിദ് അഫ്രീദി, ശ്രീഹരി എ ജി, ഇഫത്ത് പർവീൺ, ജന്നഫാത്തിമ തുടങ്ങിയ പ്രതിഭകളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.