മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.യുടെ നിർദ്ദേശാനുസരണം സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ശ്രീ. കെ. എസ്. ശബരിനാഥ് എക്സ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ എൻ.സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി. നഗരൂർ എ.ഇബ്രാഹിംകുട്ടി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ എൻ.ആർ. ജോഷി, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി. മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി സുസ്മിത, ശ്രീമതി ദീപ അനിൽ മണ്ഡലം പ്രസിഡന്റുമാരായ എസ് എസ് സുമേഷ് മേവർക്കൽ നാസർ ദിലീപ് തോട്ടയ്ക്കാട് KSU സംസ്ഥാന വൈസ് പ്രസിഡണ്ട് ആദേശ് സുധർമൻ തുടങ്ങിയവർ സംസാരിച്ചു.