ന്യൂനപക്ഷ കമ്മീഷൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിത പ്രദേശത്തെ അതിജീവിതരുടെ തുടർനടപടിക്കുള്ള പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ: എ. എ.റഷീദ് '
 
   ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അതിജീവനത്തിന് ആവശ്യമായ നടപടികൾ സംബന്ധിച്ച പരിശോധനയാണ് കമ്മീഷൻ വിലയിരുത്തിയത്.ജില്ലയിലെ വ്യത്യസ്ത മത ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന യോഗത്തിൽ വിവിധ സംഘടനകൾ വ്യക്തികൾ അതിജീവിതരേ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ ജീല്ലാതലത്തിലുള്ളഏകോപനം ഗൗരവപൂർവ്വം പരിഗണിക്കും

    വ്യക്തികൾ അതിജീവിതരെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ ജീല്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂർവ്വം പരിഗണിക്കും

പ്രകൃതി ദുരന്തത്തിൽ രക്ഷിതാക്കൾ 'കുടുംബം 'സഹോദരങ്ങൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് ദീർഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് സർക്കാരിനോട് ആവശ്യപ്പെടും.തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ നിർദ്ദേശങ്ങളും സർക്കാരിന് നൽകും
  
  സന്ദർശനത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ: എ.എ.റഷീദ് 'അംഗങ്ങളായ എ.സൈഫുദ്ദീൻ ഹാജി. പി.റോസാ 'മെമ്പർ സെക്രട്ടറി എച്ച്.നിസാർ .അസിസ്റ്റൻറ് കളക്ടർ എസ്.ഗൗതം രാജ്.തുടങ്ങിയവർ പങ്കെടുത്തു