ഇതിനോടനുബന്ധിച്ച് നടത്തിയ ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള എക്സലൻ്റ്സ് അവാർഡും വിതരണം ചെയ്തു.
കൂടാതെ പൂർവ്വ വിദ്യാർത്ഥിയും വിക്രം സാരാഭായ് സ്പേസ് സെൻ്ററിലെ എഞ്ചിനീയറുമായ ആദർശ് നവാഗത വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.എസ്.ജയചന്ദ്രൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കംപ്യൂട്ടർ സയൻസ് വിഭാഗം എച്ച്.ഒ.ഡി ഡോ. എൽ.എസ്. സുമ സ്വാഗതം പറഞ്ഞു.
വാർഡ് കൗൺസിലർ ശങ്കർ.ജി, പിടിഎ അംഗം ചന്ദ്രൻ, അധ്യാപകരായ ശാലിനി, ശ്രീജിത്ത്, എന്നിവർ ആംശസകളർപ്പിച്ച് സംസാരിച്ചു.
ഡോ. ജിഷാരാജ് പരിപാടിക്ക് നന്ദി അറിയിച്ചു.