വിലക്കയറ്റം നിയന്ത്രിക്കുവാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ശ്രീ പാലോട് രവി എക്സ്. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ വർക്കല കഹാർ എക്സ് എം.എൽ.എ., ആനാട് ജയൻ, ചെമ്പഴന്തി അനിൽ, കെ.പി.സി.സി. മെമ്പർ എൻ സുദർശനൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ. ഷിഹാബുദ്ധീൻ, പി. സ്വണാൽജ്, പി ഉണ്ണികൃഷ്ണൻ, എസ് കൃഷ്ണകുമാർ, എൻ . ആർ. ജോഷി, ശ്രീ ഗംഗാധര തിലകൻ, അടയമൺ മുരളി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമരായ എസ്. സുമേഷ്, എസ് . ശ്യാം നാഥ്, എ.ആർ.ഷമീം, ബെൻഷാ ബഷീർ, കെ.എം. ആർ. ഫസലുദ്ദീൻ, അനന്തു കൃഷ്ണൻ, മേവർക്കൽ നാസർ, തോട്ടയ്ക്കാട് ദിലീപ്, ജില്ലാപഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ആദേശ് സുധർമൻ തുടങ്ങിയവർ സംസാരിച്ചു