രക്തസമ്മർദ്ദം രൂക്ഷമായി അബോധാവസ്ഥയിലായ ഇവരെ ഇക്കഴിഞ്ഞ 21 ന് രാത്രി വലിയകുന്ന് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ
തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലായിരിക്കെ
രോഗം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടു.
കരിച്ചയിൽ തുമ്പിക്കോട്ട് കോണം പാലുവിള വീട്ടിൽ പരേതയായ മണിച്ചിയുടെ മകളാണ് ശാന്തി.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 2004 മുതൽ ആരംഭിച്ച ക്ലീൻവെൽ വിഭാഗം ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചതായിരുന്നു ശാന്തി.
ഇന്ന് രാവിലെ 10 മണി മുതൽ 10.30 വരെ ശാന്തിയുടെ മൃതശരീരം നഗരസഭാ മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും.
ശേഷം വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
മക്കൾ : തനു, സുജിത്ത്