ആദ്ധ്യാത്മികതയുടെ അമരവാണി മുഴക്കിയ, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കിയ ശ്രീനാരായണഗുരു 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് സമാധിയടഞ്ഞത്.
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള തത്വചിന്തകനും , സന്യാസിയും , കേരളാ നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണ ഗുരു.
(1856_ 1928)
ഒരുജാതി , ഒരുമതം , ഒരു ദൈവം എല്ലാം ഒരു മനുഷ്യൻ മാത്രം. അവനവനാത്മസുഖത്തിനാചരി നവയപരന് സുഖത്തിന് വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിൻ്റെ ആദർശ്ശവും , ജീവിത ലക്ഷ്യവും .
കേരളത്തിൽ നിലനിന്നിരുന്ന സവർണ്ണ മേൽക്കോയ്മ , തൊട്ടുകൂടായ്മ , തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹതിന്മകൾക്കെതിരെയും , അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു . ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു . മടിയന്മാരായാൽ നീതിയ്ക്കുനിരക്കാത്തതു ചെയ്യും എന്ന് ഓർക്കുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടവരുൾപ്പെടെ ദൈവാരാധന നടത്തുവാനായി കേരളത്തിലും , മറ്റു സംസ്ഥാനങ്ങളിലുമായി 45 - ഓളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.
1928 _ സെപ്തംബൻ 21ന് അദ്ദേഹം സമാധിയായി.