അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധിക്കും അര്‍ഹതയുണ്ട്.മലയാളികള്‍ക്കൊരു സര്‍പ്രൈസും ഇത്തവണത്തെ അവധി പ്രഖ്യാപനത്തിലുണ്ട്. തിരുവോണ ദിവസമാണ് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് തിരുവോണത്തിന്‍റെ ദിവസം പൊതു അവധി വരുന്നത്.