പാലച്ചിറ മുക്കുകട മീലാദ് ഷെരീഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ *തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ* *സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും* *സെപ്തംബര് 8 ഞായർ രാവിലെ 7.30 മുതൽ പാലച്ചിറ കിഡ്‌സ് പാലസ്* സ്കൂളിൽ വെച്ച് നടത്തുന്നു...
അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ Doctors ക്യാമ്പിനു നേതൃത്വം നൽകും...
*Date - 08/09/2024 Sunday*
*Time - 7.30AM -2PM*
*Location - Kidz Palace Global Smart English School, Palachira,Varkala*
ക്യാമ്പിൽ പരിശോധനയ്ക്ക് എത്തുന്നവർ ആധാർകാർഡിൻ്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ എല്ലാ ചെലവുകളും (ശസ്ത്രക്രിയ, ഭക്ഷണം, താമസം, ട്രെയിൻ യാത്ര) തികച്ചും സൗജന്യമായിരിക്കും.രോഗികളുടെ സഹായികളായി പോകുന്നവരുടെ എല്ലാ ചെലവുകളും സ്വയം വഹിക്കേണ്ടതാണ്.
എല്ലാ നേത്ര രോഗികളും ഈ സുവർണ്ണ അവസരം പാഴാക്കാതെ ക്യാമ്പിൽ പങ്കെടുത് രോഗ മുക്തി നേടണമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ AM.ഹുസൈൻ പാലച്ചിറയും, പ്രോഗ്രാം കൺവീനർമാരായ തൻസിൽ, നവാസ്,പ്രോഗ്രാം കോർഡിനേറ്റർമരായ ഷെരീഫ് തണൽ,AK സലീം, മുക്കുക്കട മീലാദ് ഷെരീഫ് കമ്മിറ്റി രക്ഷാധികാരി ഫാമി പാലച്ചിറ തുടങ്ങിയവർ അറിയിച്ചു...