കൊല്ലം ശക്തികുളങ്ങരയിൽ മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നു

കൊല്ലം. മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി . ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്.

പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രസാദിന്റെ മകളെ അരുൺ പലപ്പോഴായി ശല്യം ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രസാദിന്റെ മകളെ ഇരവിപുരത്തുവെച്ച് അരുൺ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും മർദ്ദന ദൃശ്യം മൊബൈലിൽ പകർത്തുകയും പ്രസാദിന് അയച്ചു നൽകുകയും ചെയ്തിരുന്നു.ഇതിൽ പ്രകോപിതനായിരുന്ന പ്രസാദ് ഇന്നലെ അരുണിനെ തന്ത്രപൂർവ്വം ബന്ധുവീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു ഒടുവിൽ ഇത് കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിനുശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.പ്രസാദിന്റെ ഭാര്യ വിദേശത്താണ്.