ഇപ്പോഴും 10. 10 തന്നെയാണോ?
മാറ്റാൻ സമയം വൈകി. പുതു തലമുറ വാഹനങ്ങൾ സ്റ്റിയറിങ് വീലിൽ എയർ ബാഗുമായാണ് വരുന്നത്. സ്റ്റിയറിംഗ് വീലിലെ എയർ ബാഗ് ട്രിഗർ ആകുമ്പോൾ ബാഗ് വീർത്ത് വരുന്ന വഴിയിൽ കൈകൾ ഉണ്ടായാൽ കൈകൾക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിൻ്റെ തീവ്രത കൂട്ടാം. ആയതിനാൽ 9.15 ആണ് കൂടുതൽ സുരക്ഷിതം. പവർ സ്റ്റിയറിംഗ് വാഹനങ്ങളിൽ കൈകളുടെ മസിലുകൾക്ക് ആയാസരഹിതമായി പ്രവർത്തിക്കാനും 9.15 പൊസിഷനാണ് കൂടുതൽ നല്ലത്.
വളവുകളിൽ കൈകൾ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതൽ സൗകര്യം.
എന്നാൽ നമുക്ക് മാറ്റി പിടിക്കാലോ അല്ലെ.
നിങ്ങൾ സ്റ്റിയറിംഗിൽ എവിടെയാ പിടിക്കുന്നത്?
#roadsafety #steeringwheel #driving