ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.

 ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.
 കരയോഗം പ്രസിഡന്റ് വി മുരളീധരൻ നായരുടെ അധ്യക്ഷതയിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ജി അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
 കരയോഗം ജോയിന്റ് സെക്രട്ടറി കെ ഉദയകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി രാജേന്ദ്രൻ നായർ റിപ്പോർട്ടും, ട്രഷറർ ആർ മണികണ്ഠൻപിള്ള കണക്കും അവതരിപ്പിച്ചു.
 മേഖലാ കൺവീനർ ദ്വാരക മോഹനൻനായർ, ബി എസ് കുമാരി ലത, സ്റ്റാർലി ഉണ്ണിത്താൻ, ശ്രീലത, ജിജിഎന്നിവർ പ്രസംഗിച്ചു.